റാന്നി: വൈക്കം ഗവ. യു പി സ്കൂളിൽ നടന്ന ബ്രയിൻ എക്സ്പോയിൽ നിരവധി സ്റ്റാളുകൾ നിരന്നു. 200-ൽപ്പരം രാജ്യങ്ങളിലെ നാണയങ്ങൾ, വ്യക്തിഗത നാണയങ്ങൾ വിവിധ രാജ്യങ്ങളിലെ കറൻസികൾ, ഗാന്ധിജിയുടെ അപൂർവ്വ ചിത്രങ്ങൾ എന്നിവ കുട്ടികളേയും ആകർഷിച്ചു. ഇലവുംതിട്ട സ്വദേശിയും വൈദ്യുതി ബോർഡിലെ റിട്ടയേർഡ് എഞ്ചിനീയർ എം പി മോഹനനാണ് നാണയ പ്രദർശനവുമായി എത്തിയത്. കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷിക വിളകളെ ആക്രമിക്കുന്ന വിവിധയിനം കീടങ്ങളുടെ പ്രദർശനവും വിവിധയിനം മില്ലറ്റ്, റാഗി ചെടി, ചോളം ചെടി ഉൾപ്പെടെ വിവിധയിനം പച്ചക്കറി തൈകളുടെ വിതരണവും വനം വകുപ്പിൻ്റെ വിവിധ ഉത്പന്നങ്ങൾ, ആർ ആർ ടി യുടെ വീഡിയോ പ്രദർശനം കെ എസ് ഇ ബിയുടെ ഗാർഹിക സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനങ്ങൾ, പട്ടികജാതി വികസന വകുപ്പിൻ്റെ ഉന്നതി പദ്ധതികളുടെ വിവരണം, പഴയ കാല ക്യാമറകളുടെ ശേഖരങ്ങൾ, കുട്ടികൾ നിർമ്മിച്ച വിവിധ ശാസ്ത്രോപകരണങ്ങൾ എന്നിവ എക്സ്പോയിലെ ജനശ്രദ്ധ ആകർഷിച്ച ഇനങ്ങളായിരുന്നു. എക്സൈസിൻ്റെ വിമുക്തി ടീം വ്യത്യസ്തതയുള്ള പവലിയനാണ് ക്രമീകരിച്ചത്. സ്പോർട്ട്സ് ലഹരിയാക്കാം മറ്റ് അപകടകരമായ മയക്ക് മരുന്ന് ലഹരിയിൽ നിന്ന് വിമുക്തി നേടാൻ അതിൻ്റെ അപകട കാരണങ്ങൾ നിരത്തി കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതായിരുന്നു എക്സൈസിൻ്റെ പവലിയൻ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ്, മെമ്പർ മന്ദിരം രവീന്ദ്രൻ, പ്രഥമധ്യാപകന്‍ സി.പി സുനിൽ, പി ടി എ പ്രസിഡൻ്റ് രഘു കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1