കോഴഞ്ചേരി : വൈശാഖ മാസത്തോടനുബന്ധിച്ച് ആറന്മുള ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹവും പുഷ്പാഭിഷേകവും നാളെ മുതൽ 11വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6ന് തിരുക്കുറൾ സ്തുതികൾ, 7 മുതൽ ഭാഗവത പാരായണം, 12ന് പ്രഭാഷണം, 1ന് അന്നദാനം, 2 മുതൽ ഭാഗവത പാരായണം, വൈകിട്ട് 5ന് പ്രഭാഷണം, 6ന് സമൂഹ പ്രാർത്ഥന, 6.45ന് ഭജന. നാളെ രാവിലെ 7ന് തന്ത്രി ത്രിവിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് ദീപ പ്രതിഷ്ഠ നടത്തും. ഭാഗവത സപ്താഹത്തിന് ചൂരക്കോട് ഉണ്ണികൃഷ്ണൻ യജ്ഞാചാര്യനും നാരങ്ങാനം സന്തോഷ്കുമാർ പത്തിയൂർ ബാബു, മണിമല ദീപക് എന്നിവർ യജ്ഞ പൗരാണികരുമാവും.
നാളെ രാത്രി 8ന് നൃത്തനൃത്യങ്ങൾ. ആറിന് രാത്രി 8ന് തിരുവാതിര, 9.45ന് സംഘ നൃത്തം .7ന് രാത്രി 8ന് സംഗീത സദസ്, 8ന് രാത്രി 8ന് ഭരതനാട്യ അരങ്ങേറ്റം, 9ന് രാത്രി 8ന് തിരുവാതിര, 8.30ന് നൃത്ത നൃത്യങ്ങൾ, 10ന് രാത്രി 8ന് നൃത്തം.പുഷ്പാഭിഷേക ദിവസമായ 11ന് രാവിലെ 7ന് ഭാഗവത പാരായണ ശേഷം ഭാഗവത സമർപ്പണം. 10ന് സ്വാധാമ പ്രാപ്തി. 11.45ന് കളഭാഭിഷേകം, 12ന് ക്ഷേത്രക്കടവിൽ അവഭൃത സ്നാന ഘോഷയാത്ര. 1ന് സമൂഹ സദ്യ, 4ന് പാർത്ഥസാരഥിയുടെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിൽ നിന്ന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പുഷ്പം എഴുന്നെള്ളത്ത്. വൈകിട്ട് 7ന് ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തി ചേർന്ന ശേഷം പുഷ്പാഭിഷേകം. 7.45ന് വിഷ്ണു സഹസ്രനാമാർച്ചന രാത്രി 8ന് തിരുവാതിര 8.30 മുതൽ ഹരിപ്പാട് ദേവസേന ഭജൻസിന്റെ ഭജന എന്നിവയും നടക്കും.