വകയാർ : വി.എഫ്.സി.കെയുടെ ജില്ലയിലെ 19 സ്വാശ്രയ കർഷക സമിതികളിൽ വിറ്റുവരവുകൊണ്ട് ഒന്നാമത് പ്രമാടം പഞ്ചായത്തിലെ വകയാർ വിപണി. അരുവാപ്പുലം, കോന്നി, വള്ളിക്കോട്, പ്രമാടം പഞ്ചായത്തുകളിലെ സ്വയംസഹായ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് വിപണിയുടെ വിജയത്തിന് പിന്നിൽ. ഒരുഗ്രൂപ്പിൽ 15 മുതൽ 25 വരെ കർഷകരാണ് ഉള്ളത്. 628 കർഷകർക്കാണ് വകയാർ സ്വാശ്രയ കർഷകസമിതിയിൽ അംഗത്വമുള്ളത്. ഓണക്കാലത്ത് മറുനാടൻ ഏത്തക്കുലകലും കമ്പോളങ്ങളിൽ സ്ഥാനം പിടിക്കും.
എങ്കിലും ഉപ്പേരിയ്ക്കും ശർക്കരവരട്ടിയ്ക്കും സാമ്പാറിനും അവിയലിനും രുചിയേറണമെങ്കിൽ വകയാർ കുലകൾതന്നെ വേണമെന്നാണ് പറയാറ്. അതറിഞ്ഞാണ് പത്തനംതിട്ട ജില്ലയ്ക്കുപുറമെ ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ വാഴക്കുല മൊത്തകച്ചവടക്കാർ വകയാർ വിപണിയിൽ എത്തുന്നത്. ആഴ്ചയിൽ രണ്ടുദിവസമാണ് വിപണി പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും. കർഷകർ കൊണ്ടുവരുന്ന ഏത്തവാഴക്കലകൾ ലോട്ടുകളായി തിരിച്ചാണ് വിൽപ്പന. ഒരു ലോട്ടിൽ 300 കിലോ തൂക്കംവരുന്ന ഏത്തക്കുലകളാണ് കാണുന്നത്. വിപണി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലേലം തുടങ്ങുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1