ആറന്മുള : ക്ഷേത്രത്തിൽ ഒരേസമയം 10 വള്ളസദ്യകൾ നടത്താൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കും. വടക്കും പടിഞ്ഞാറുമുള്ള ഊട്ടുപുരയിൽ 2 എണ്ണം വീതം ക്രമീകരിക്കും. തെക്ക്, വടക്ക് നടപ്പന്തലുകളിൽ മൂന്നെണ്ണം വീതവും ഉണ്ടാകും. ഒരു പന്തലിൽ ഒരേ സമയം 180 പേർക്കു വരെ ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു വെളിയിൽ 5 സദ്യാലയങ്ങളും പള്ളിയോട സേവാ സംഘം എടുത്തിട്ടുണ്ട്. വടക്കേ നടയിൽ കൈ കഴുകുന്നയിടത്തു മേൽക്കൂര നിർമിക്കും. വഴിപാടുകാർ പള്ളിയോടത്തെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന മധുക്കടവിൽ താത്കാലിക മേൽക്കൂര നിർമിക്കും. സമീപമുള്ള മേൽശാന്തി മഠത്തിന്റെ മുകളിലും പന്തലിടും. അന്നദാനപ്പന്തലുകളിൽ പള്ളിയോട സേവാ സംഘത്തിന്റെ ചുമതലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിലവിലുള്ളവയുടെ അറ്റകുറ്റപണി നടത്തും. സർപ്പക്കാവിനു മുകളിൽ സ്റ്റീൽ മേൽക്കൂര സ്ഥാപിക്കും. തറയിലെ കോൺക്രീറ്റ് ചെയ്ത ഭാഗം ഇളക്കിമാറ്റും. ദേവസ്വം ബോർഡ് മരാമത്തു വിഭാഗം 24 ലക്ഷം രൂപയുടെ പ്രവൃത്തികളാണു ചെയ്യുന്നത്. ടെൻഡർ നടപടി പൂർത്തിയാക്കി അടുത്തയാഴ്ചയോടെ നിർമാണം തുടങ്ങും. 20നു മുൻപു പൂർത്തിയാക്കും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.