കോന്നി : പ്രതികൂല കാലാവസ്ഥ പ്രശ്‌നമാക്കാതെ വിത്തെറിയാന്‍ ഒരുങ്ങുകയാണ് വള്ളിക്കോടന്‍ പാടശേഖരങ്ങള്‍. കടുത്ത വേനലില്‍ പാടം വിണ്ട് കീറിയിരുന്നതിനാല്‍ ഇത്തവണ വൈകിയാണ് കൃഷി ഇറക്കുന്നത്. അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‌പാദിപ്പിക്കുന്നത് വള്ളിക്കോടന്‍ പാടശേഖരങ്ങളിലാണ്. സപ്ലൈകോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണ് ഇവിടം. ഇത്തവണ കൃഷി ഇറക്കാന്‍ ഉദ്ദേശിക്കുന്നത് 130 ഹെക്‌ടര്‍ പാടശേഖരത്തിലാണ്. ഇതിനായി 210 കര്‍ഷകര്‍ തയാറെടുക്കുന്നു. തുലാമഴയെത്തുമെങ്കിലും പ്രതീക്ഷയോടെയാണ് മകര കൃഷി ഇറക്കുന്നത്. പ്രതികൂല കാലാവസ്ഥകള്‍ തങ്ങളുടെ കൃഷി തുടര്‍ച്ചയായി തകര്‍ത്തെറിഞ്ഞതോടെ മിക്കവരും പരമ്പരാഗത കൃഷിയില്‍ നിന്നും പിന്‍മാറുന്നുണ്ട്.
കൃഷിയില്‍ മാത്രം ഉപജീവനം കണ്ടെത്തിയിരുന്നവര്‍ അന്നം തേടി മറ്റ് ജോലികള്‍ക്ക് പോയാല്‍ പേരുകേട്ട വള്ളിക്കോടെ നെല്‍കൃഷിയും പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. ഇതിനാല്‍ നെല്‍കൃഷി പ്രോത്സാഹത്തിനായി ഗ്രാമപഞ്ചായത്തും കൃഷി ഭവനും കര്‍ഷകര്‍ക്കൊപ്പം തന്നെയുണ്ട്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയില്‍ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലില്‍, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ല, അട്ടത്തോട് ഏലാ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. 500 ടണ്‍ നെല്ലാണ് കഴിഞ്ഞ തവണ ഉല്‍പാദിപ്പിച്ചത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033