ചെങ്ങന്നൂർ: വനവാതുക്കര ലിറ്റിൽ ഫ്ളവർ റോമൻ കത്തോലിക്ക ദേവാലയത്തിൽ തിരുനാൾ ആഘോഷം 31, ഫെബ്രുവരി ഒന്ന് , രണ്ട് തീയതികളിലായി വിവിധ ചടങ്ങുകളോടെ നടക്കും. 31ന് വൈകിട്ട് 4.30ന് കൊടിയേറ്റ് ഇടവക വികാരി റവ .ഡോ.മാത്യു വെങ്ങാലൂർ നിർവ്വഹിക്കും. തുടർന്ന് വിശുദ്ധ കുർബാന. ആറന്മുള സെൻറ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ.ഫാ.ജിജോ ഭാഗ്യോദയം മുഖ്യ കാർമ്മികത്വം വഹിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലിന് ജപമാല , തുടർന്ന് നടക്കുന്ന വി.കുർബാനയ്ക്ക് ഫ്രാൻസിസ് കുരിശുമൂട്ടിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രണ്ടിന് രാവിലെ 9.30ന് ജപമാല , കുർബാന. റവ.ഫാ.അമൽ രാജ് ഫ്രാൻസിസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. കൊടിയിറക്ക് .
വനവാതുക്കര കത്തോലിക്ക ദേവാലയത്തിൽ തിരുനാൾ ആഘോഷം 3l മുതൽ
RECENT NEWS
Advertisment