Friday, July 4, 2025 4:00 pm

വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ വഞ്ചികപൊയ്ക ഒരുങ്ങുന്നു ; അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാഭാവിക വെള്ളച്ചാട്ടവും തെളിമയുള്ള നീരൊഴുക്കുമായി നഗരഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. പ്രദേശം വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന് അമൃത് 2.O ൽ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുകയാണ് നഗരസഭ. 500 മീറ്ററോളം ഉയരമുള്ള വെള്ളച്ചാട്ടവും നഗരത്തിരക്കുകളുടെ ലാഞ്ഛനയില്ലാത്ത ശാന്തതയും നിറഞ്ഞ വഞ്ചിപ്പൊയ്ക നേരത്തെ തന്നെ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നഗരസഭയുടെ മൂന്നാം വാർഡിൽ ഉൾപ്പെട്ട ഇവിടെ മികച്ച സൗകര്യങ്ങളൊരുക്കി കൂടുതൽ പേരെ ആകർഷിക്കാനാണ് നഗരസഭയുടെ നീക്കം.

വർഷത്തിൽ കടുത്ത വേനൽ ഒഴികെയുള്ള എട്ടുമാസം സജീവമാണ് ഈ വെള്ളച്ചാട്ടം. വഞ്ചിപ്പൊയ്കയിൽ നിന്നാരംഭിച്ച് പെരിങ്ങമല വരെ എത്തുന്ന നീരൊഴുക്ക് പാറക്കെട്ടുകളിലൂടെയും ഔഷധസസ്യങ്ങൾ ഉൾപ്പെടെ ഉള്ള ചെടികൾക്കിയിലൂടെയുമാണ് ഒഴുകിയെത്തുന്നത്. ഈ വെള്ളം പുനരുപയോഗിച്ച് വേനൽക്കാലത്തും വെള്ളച്ചാട്ടം സജീവമായി നിർത്തുക എന്നതാണ് പദ്ധതിയിൽ പ്രധാനം. വെള്ളച്ചാട്ടത്തിന്റെ ഭാഗമായുള്ള പാറക്കെട്ടുകളിൽ സാഹസികർക്കായി
അപകടരഹിതമായ റോക്ക് ക്ലൈമ്പിംഗ് ഉൾപ്പെടെ ലക്ഷ്യമിടുന്നുണ്ട്. രാത്രിയിൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനായി വൈദ്യുതി ദീപങ്ങളുടെ വർണ്ണ വിസ്മയമാണ് മറ്റൊരു പദ്ധതി. സായാഹ്ന സവാരിക്കാർക്കായി വാേക്ക് വേ, കഫെറ്റീരിയ, വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം കായിക വിനോദത്തിന്റെ ഭാഗമായി ഓപ്പൺ ജിം എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്’ വഞ്ചികപൊയ്ക പാറയ്ക്ക് സമീപമുള്ള അഞ്ചേക്കർ പ്രദേശത്താണ് പരിസ്ഥിതി സംരക്ഷണ മാതൃകയിൽ രൂപരേഖ തയ്യാറാക്കുന്നത്. ഭാവി വികസനം മുന്നിൽക്കണ്ട് ചുട്ടിപ്പാറ, സുബല പാർക്ക് എന്നിവയെ ബന്ധിപ്പിച്ച് സ്കൈ സൈക്കിളും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.

നഗരസഭയുടെ പ്രധാന വിനോദ കേന്ദ്രമാക്കി വഞ്ചികപൊയ്ക പാറയെ മാറ്റാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കാട് തെളിക്കുന്ന ജോലികൾ പുരോഗമിച്ചു വരികയാണ്. രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ, നഗരസഭ എൻജിനീയറിങ് വിഭാഗം മേധാവി സുധീർരാജ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, വാർഡ് കൗൺസിലർ അനില അനിൽ, സാഹസിക വിനോദ മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരിന്റെ പരിഗണന പട്ടികയിൽപെട്ട കെ ആർ നിഖിൽ, പ്രവീൺ എം നായർ, സുരേഷ് വി എന്നിവർ സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. ചെലവ് കുറഞ്ഞ രീതിയിൽ വർഷം മുഴുവനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്ന തരത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയും എന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. ഭൂസർവ്വേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നഗരസഭ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ അവാർഡുകൾ

0
പാലക്കാട് : പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ...

കുന്നന്താനം ഗവ. മൃഗാശുപത്രി കെട്ടിട നിർമാണത്തിന് നാളെ മന്ത്രി ചിഞ്ചുറാണി ശിലയിടും

0
കുന്നന്താനം : കുന്നന്താനം ഗവ. മൃഗാശുപത്രി പുതിയ കെട്ടിട നിർമാണത്തിന്...

ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം

0
തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച്...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ...