Saturday, April 12, 2025 2:24 pm

സര്‍ഗാത്മഗത പ്രകടിപ്പിക്കാന്‍ കഴിയാത്തിടത്ത് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു : എം.എല്‍.എ മാത്യു റ്റി തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സര്‍ഗ്ഗ വാസനകള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തിടത്താണ് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്ന്  എം.എല്‍.എ മാത്യു റ്റി തോമസ്. പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. കലോത്സവം ഉദ്ഘാടനം ചലച്ചിത്ര സീരിയല്‍ താരം ശ്രീലക്ഷ്മി ആർ നിർവഹിച്ചു.

ലഹരിയുടെ ഉപയോഗം സമൂഹത്തിൽ വര്‍ധിച്ച് വരുകയാണെന്നും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക സംഗമങ്ങള്‍ കുറയുകയും സര്‍ഗാത്മകത പ്രകടിപ്പിക്കാൻ കഴിയാതെ വന്നതായും ഉപയോഗിക്കുംതോറും വർധിക്കുന്നതാണ് മനുഷ്യന്റെ സർഗ്ഗവാസനകളും കഴിവുകളെന്നും എം.എല്‍.എ മാത്യു റ്റി തോമസ് പറഞ്ഞു. വലിയ പങ്കാളിത്തതോടെ ആണ് ഈ തവണ റവന്യു ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതെന്നും കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ കലോത്സവങ്ങൾ നടത്തുവാൻ കഴിയാതെ വന്നിരുന്നുവെന്നും സാമൂഹിക മേഖലയിലും സാമ്പത്തിക മേഖലയിലും കോവിഡ് വലിയ കുറവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും സാമ്പത്തിക മേഖലയിലെ കുറവുകൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും സാമൂഹിക മേഖലയിലെ കുറവുകളെ കേരളം അതിജീവിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഹയർ സെക്കന്ററി നാഷണല്‍ സർവീസ് സ്കീം ചായം 2022 ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അജയകുമാർ ആർ ഉദ്ഘാടനം ചെയ്തു. ഫ്രീഡം വാൾ പ്രദർശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് നിർവഹിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശന  തിരുവല്ല വൈസ് ചെയർമാൻ ജോസ് പഴയിടം  ഉദ്ഘാടനം ചെയ്തു. ജില്ലാ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത് കോന്നി റിപ്പബ്ലിക്കൻ വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നിരഞ്ജൻ ബി എന്ന വിദ്യാർത്ഥിയെ മാത്യു റ്റി തോമസ് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പത്തനംതിട്ട ഡി ഡി ഇ രേണുക ഭായി എന്‍ എസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ഷീല വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ ജേഖബ് ജോണ്‍, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ ചന്ദിനി. പി തുടങ്ങിയവര്‍ സംസാരിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

—————————————————————-

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ

0
ചാരുംമൂട് : ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊയ്‌ത്ത്‌...

വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

0
വള്ളികുന്നം : വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നടന്ന ലോക ഹോമിയോപ്പതി...

ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാറില്‍

0
ഡൽഹി : ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍. വിവിധ യുപിഐ...

പോലീസ് കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
വയനാട്: കൽപ്പറ്റ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം...