പത്തനംതിട്ട : ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി റാന്നി – തിരുവല്ല റോഡിൽ വെണ്ണിക്കുളം ജംഗ്ഷനിൽ
നിർമ്മിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബസ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിച്ച നടപടി ഭീരുത്വവും രാഷ്ട്രീയ അസഹിഷ്ണതയുടെ പ്രതിഫലനവുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആന്റോ ആന്റണി എം.പിക്കെതിരെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ആരംഭിച്ചിരിക്കുന്ന സൈബർ ആക്രമണത്തിേന്റെയും നുണ പ്രചരണത്തിന്റെയും ഭാഗമാണ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിച്ച സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. എം.പി എന്ന നിലയിൽ പാർലമെന്റ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുവാനും അട്ടിമറിക്കുവാനും സി.പി.എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വർഷങ്ങളായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയ സമീപനമാണെന്നും സി.പി.എം നേതൃത്വം ഇടപ്പെട്ട് ഇത് അവസാനിപ്പിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.