കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തില്‍ നിന്നും കേരളക്കര ഇതുവരെ മുക്തി നേടിയിട്ടില്ല. നിരവധി പേരാണ് പ്രതിയ്ക്ക് ഒപ്പം പോയ പോലീസുകാര്‍ക്കെതിരെ വിമര്‍ശനവുമായി എത്തുന്നത്. അതിനിടെ ഡോ വന്ദനയുടെ കൊലപാതകത്തില്‍ ഗുരുതരമായ അനാസ്ഥ ഉണ്ടായതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. കുറ്റം സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വന്ദനയെ സംരക്ഷിക്കാന്‍ ആ സമയത്ത് ആരുമുണ്ടായില്ല എന്നത് സത്യമാണ്. ഇനി ഒരു ഡോക്ടര്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല.