തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ പരീക്ഷണയോട്ടം തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ നീട്ടി. 1.10നാണ് ട്രെയിന്‍ കാസര്‍ഗോഡ് എത്തിയത്. 7 മണിക്കൂര്‍ 50 മിനുട്ടിലാണ് ട്രെയിന്‍ കാസര്‍ഗോഡെത്തിയത്. 5.20 നാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോഡ് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തീയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.