തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലാണ് എത്തിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്‌ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പ്രത്യേകതകളുണ്ട് വന്ദേഭാരതിന്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത.