മുംബൈ : വന്ദേ ഭാരത് എക്‌സ്പ്രസിന് വീണ്ടും തകരാര്‍. ഗുജറാത്തിലെ വല്‍സാദിലെ അതുലിനു സമീപം വെച്ച് ട്രെയിന്‍ കന്നുകാലിക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്‍റെ മുന്‍ വശത്തെ കപ്ലര്‍, വാട്ടര്‍ പമ്പ് പൈപ്പ്, ബിസിയു കവര്‍ എന്നിവ തകര്‍ന്നു. ശനിയാഴ്ച രാവിലെ മുംബൈ സെന്‍ട്രലില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് അരമണിക്കൂറോളം നിര്‍ത്തിവെച്ചു. കഴിഞ്ഞ മാസം ട്രെയിന്‍ ഓടിത്തുടങ്ങിയതിന് ശേഷമുള്ള നാലാമത്തെ സംഭവമാണിത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.