കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിന് ഇന്ന് കേരളത്തിലെ യാത്ര ദുരിതത്തിലായി. ആദ്യം എഞ്ചിൻ തകരാർ കാരണം ട്രെയിൻ യാത്ര തടസ്സപ്പെട്ടെങ്കിൽ ഇപ്പോൾ മറ്റ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ട അവസ്ഥയിലാണ് വന്ദേഭാരത്. ഏറ്റവും ഒടുവിലെ വിവര പ്രകാരം വന്ദേഭാരത് കടലുണ്ടിയിലാണ് പിടിച്ചിട്ടത്. അടുത്ത സ്റ്റേഷനിൽ നിലവിലുള്ള ട്രെയിൻ കടന്ന് പോവാനായി നിർത്തിയതെന്നാണ് റെയിൽവേ അറിയിച്ചത്. നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ പോകേണ്ടവർക്കായി ട്രെയിൻ ഫറോക്കിൽ ഒരു മിനിറ്റ് നിർത്തിയിരുന്നു. ഇതിന് ശേഷമാണ് കടലുണ്ടിയിൽ വീണ്ടും നിർത്തിയിടേണ്ടിവന്നത്. ഇനിയും ഇന്നത്തെ യാത്രയിൽ ഇത്തരം സന്ദർഭങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ.
കണ്ണൂരിലെത്തിയപ്പോളാണ് വന്ദേഭാരത് യാത്രക്ക് ദുരിതം തുടങ്ങിയത്. മൂന്നരയ്ക്ക് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതാണ് പ്രശ്നമായതെന്നാണ് റെയിൽവെ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫായിയിരുന്നു. എസി പ്രവർത്തിക്കാതെ വന്നതോടെയാണ് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ബുദ്ധിമുട്ടി. വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്നും വിമർശനം ഉയർന്നു.
ട്രെയിനിനകത്ത് എ സി പ്രവർത്തിക്കുന്നില്ലെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ളവർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാനത്തിൽ പോകാനായി ടിക്കറ്റെടുത്ത യാത്രക്കാർ ഡോറിനടുത്ത് എന്ത് ചെയ്യുമെന്ന് അറിയാതെ പെട്ടിയും തൂക്കി നിൽക്കുകയാണ്. അവരോട് ഫറോക്കിൽ നിർത്താമെന്ന് ടി ടി പറഞ്ഞെന്നും എന്നാൽ ട്രെയിൻ മുന്നോട്ട് പോയാലല്ലേ നിർത്താൻ പറ്റൂ എന്നും ഷിബു ബേബി ജോൺ ചോദിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033