റാന്നി: 123 കോടി രൂപയുടെ വിവിധ പദ്ധതികളാണ് റാന്നി നിയോജക മണ്ഡലത്തിൽ നിന്നും സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. റാന്നിയിലെ വിവിധ ഗ്രാമീണ റോഡുകളുടെ വികസനത്തിന് സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള നോളജ് സെൻ്ററുകൾ നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളിലും ആരംഭിക്കുന്നതിനായി 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പ്രവൃത്തികൾ ചുവടെ കൊടുത്തിരിക്കുന്നു.
റാന്നി ടൗൺ ഹാൾ, റാന്നി ടൂറിസം സർക്യൂട്ട്, സ്കിൽപാർക്ക് രണ്ടാംഘട്ടം, വടശ്ശേരിക്കര പ്രൈമറി ഹെൽത്ത് സെൻ്റർ കെട്ടിടം, കാവനാൽ – പെരുനാട് റോഡ്, കടുമീൻചിറ ഗവ ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം, എഴുമറ്റൂർ കൃഷിഭവൻ കെട്ടിടം, വെച്ചൂച്ചിറ മൂല്യ വർധിത ക്ഷീരോത്പാതക യൂണിറ്റ്, റാന്നി സമഗ്ര കാർഷിക വികസന പദ്ധതി , കോട്ടാങ്ങൾ പ്രൈമറി ഹെൽത്ത് സെൻ്റർ കെട്ടിടം, എഴുമറ്റൂർ ബാസ്റ്റോ റോഡ്, കരിയംപ്ലാവ് – കണ്ടംപേരൂർ റോഡ്, റാന്നി പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിന് പുതിയ കെട്ടിടം, വന മേഖലയിൽ സോളാർ വേലിയും വന്യമൃഗ ശല്യം തടയാനുള്ള പദ്ധതികളും കാഞ്ഞീറ്റുകര സി എച്ച് സി കെട്ടിടം, ചെറുകോൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, അയിരൂർ കൃഷിഭവൻ കെട്ടിടം, അയിരൂർ കഥകളി ഗ്രാമം കേന്ദ്രീകരിച്ച് തെക്കൻ കലാമണ്ഡലവും കഥകളി മ്യൂസിയവുമാണ് പദ്ധതിയില്‍ ഇടം പിടിച്ചത്.
നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ഉൾപ്പെട്ടിട്ടുള്ള തകർന്ന വിവിധ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാനാണ് ഗ്രാമീണ റോഡുകൾക്ക് പുനരുദ്ധാരണത്തിനായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളെ കൊണ്ട് ഇവയുടെ പുനരുദ്ധാരണം അപ്രാപ്യമായ സാഹചര്യത്തിലാണ് ബജറ്റിൽ ഉൾക്കൊള്ളിക്കണം എന്ന് അഡ്വ. എംഎൽഎ മന്ത്രിയോട് അഭ്യർത്ഥിച്ചത്.