കോഴിക്കോട് : തിരുവമ്പാടി പോലീസും കൊടുവള്ളി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ മുത്തപ്പന്‍പുഴ പുഴയോരങ്ങളില്‍ നിന്നും 140 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ മലയോര മേഖലയില്‍ വന്‍തോതില്‍ വ്യാജമദ്യനിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം പലയിടങ്ങളിലും പരിശോധന നടത്തി നിര്‍മ്മാണ സാമഗ്രികള്‍ പിടികൂടുകയും വാഷ് ഉള്‍പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തിരുന്നു.
പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് തിരുവമ്പാടി പോലീസ് ഐ.പി ഓഫിസര്‍ സുധീര്‍ കല്ലന്‍ പറഞ്ഞു. മുത്തപ്പന്‍പുഴയില്‍ നടത്തിയ പരിശോധനക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കുമാരന്‍, കൊടുവള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.ഒ രാംജിത്ത്, പ്രജീഷ്, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.