പത്തനംതിട്ട : സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളായാക്കാന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓമല്ലൂര്‍ ചീക്കനാലില്‍ ആരംഭിച്ച ‘വസ്ത്ര ബോട്ടിക്’ വിജയകരമായി മുന്നോട്ട്. വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് സംരംഭകര്‍. 2024-2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡിയോടെ അനുവദിച്ച 1.38 ലക്ഷം രൂപയാണ് ബോട്ടികിന്റെ മുതല്‍മുടക്ക്. ലേഡീസ് ഫാന്‍സി ഇനങ്ങളും എംബ്രോയ്ഡറിക്ക് ആവശ്യമായ സീക്വന്‍സ്, മുത്തുകള്‍, നൂലുകള്‍, ലെയ്‌സുകളും ലഭ്യമാണ്. തയ്യല്‍യൂണിറ്റും ഇവിടെ ഉണ്ട്. തയ്ച്ചു നല്‍കുന്ന വസ്ത്രങ്ങള്‍ക്ക് പുറമേ ഡിസൈനര്‍ നൈറ്റികളും ചുരിദാറുകളും ഒരുക്കിയിട്ടുണ്ട്. വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വസ്ത്രങ്ങളിലെ അലങ്കാര പണികളും ‘ആരി’ എംബ്രോയ്ഡറിയും ചെയ്യും.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ജെ ഇന്ദിരാദേവി പറഞ്ഞു. തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക, വനിതകളെ സ്വയം പര്യാപ്തതരാക്കുക എന്നിവയാണ് ലക്ഷ്യം. വസ്ത്ര നിര്‍മാണ യുണിറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1