കൊച്ചി : സത്യസന്ധമായി എഴുതിയ നൂറ് കണക്കിന് വാർത്തകൾ മാതൃഭൂമി കുട്ടയിലെറിഞ്ഞു. മാതൃഭൂമിയ്ക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരിൽ ജീവിതം തകർന്നു പോയ ഒരു പത്ര പ്രവർത്തകനാണ് ഞാൻ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വി.ബി.ഉണ്ണിത്താൻ എന്ന മാധ്യമ പ്രവര്‍ത്തകന്‍. തന്റെ ഫെയിസ് ബുക്കിലൂടെയാണ് മാതൃഭൂമിയുടെ മാധ്യമധര്‍മ്മം ഉണ്ണിത്താൻ വെളിപ്പെടുത്തിയത്. ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ .
വഞ്ചിച്ചത് മാതൃഭൂമിയാണ്
മാതൃഭൂമിയ്ക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരിൽ ജീവിതം തകർന്നുപോയ ഒരു പത്ര പ്രവർത്തകനാണ് ഞാൻ. ക്വട്ടേഷൻ ആക്രമണ ത്തിന് വിധേയനായിട്ടും സത്യത്തിന് വേണ്ടി മാത്രം നില കൊണ്ടു. മൃതപ്രായനായി ജീവിച്ച എനിക്ക് രാത്രി ജോലി തരരുതെന്ന് ഡോക്ടർമാർ മാതൃഭൂമിയ്ക്ക് എഴുതി കൊടുത്തിട്ടുണ്ട്. വേജ് ബോർഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിന്ന ഒരു കൂട്ടം നിന്നതിന് തകർന്നു കിടന്ന എന്നെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി ദ്രോഹിച്ചു. അവിടെ രാത്രി ജോലി ചെയ്യിച്ചു. ബോധരഹിതനായി വീണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒരാഴ്ച കിടന്നു. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേയ്ക്ക് മാറ്റി രാത്രി ജോലിയ്ക്ക് നിർബന്ധിച്ചു. സത്യസന്ധമായി എഴുതിയ നൂറ് കണക്കിന് വാർത്തകൾ മാതൃഭൂമി കുട്ടയിലെ റിഞ്ഞു.
രാത്രി ജോലി ചെയ്യാനാവാതെ മാതൃഭൂമിയിലെ മേലാളന്മാരെ കണ്ടിട്ടും നട്ടെല്ല് തകർന്ന പത്രപ്രവർത്തകനായ എന്നെ തള്ളിക്കളഞ്ഞു. കുറെ സഹപ്രവർത്തകർ സഹായിച്ചപ്പോൾ ഒരു കൂട്ടം എന്റെ കേസിലെ പ്രതികളെ സഹായിച്ചു. സി.ബി.ഐ അന്വേഷിച്ച് പ്രതികളെ പിടിച്ചിട്ടും പ്രതികൾക്ക് മാതൃഭൂമിയിലെ ഒരു വിഭാഗം കൂട്ടായി നിന്നു. വീരേന്ദ്രകുമാറെന്ന വലിയ മനുഷ്യന് മാതൃഭൂമിയിൽ തീരുമാനമെടുക്കാൻ കഴിയാതെ വന്നതോടെ ഞാൻ ഒറ്റപ്പെട്ടു. ഞാൻ രാത്രി ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടതോടെ ഗത്യന്തരമില്ലാതായി. രാജി വെക്കേണ്ടി വന്നു.
രാജി വെച്ചപ്പോൾ കുറെ മാസം കഴിഞ്ഞപ്പോൾ പി.എഫ് തുകയും പേരിന് ഗ്രാറ്റുവിറ്റിയായി 3.50000 രൂപയും തന്നു. ചികിത്സാ ചെലവെന്നും കുടിശിഖയെന്നും പറഞ്ഞ് തരേണ്ട 10 ലക്ഷത്തിലേറെ രൂപ മാതൃഭൂമി മാനേജ്മെന്റ് തന്നില്ല. മാസത്തിൽ 30.000 രൂപയിലേറെ ചികിത്സാ ചെലവുണ്ടെന്ന് കാട്ടിയും പിടിച്ചെടുത്ത തുക തിരിച്ചു തരണമെന്നും കാട്ടി പലതവണ മാതൃഭൂമിയ്ക്ക് കത്ത് കൊടുത്തു. എന്നിക്ക് ജീവിതാവസാനം വരെ ചികിത്സാ ചിലവ് തരാൻ മാതൃഭൂമിയ്ക്ക് ബാധ്യതയുണ്ട്. കാരണം അവിടെ ജോലി ചെയ്യുമ്പോഴാണല്ലോ ഞാൻ അക്രമിക്കപ്പെട്ടതും ഇപ്പോഴും ചികിത്സ തുടരുന്നതും.
സൊസൈറ്റി മാതൃഭൂമിയുടേതാണ്. പുറത്തുള്ളതല്ല. എന്നെ കൊല്ലാകൊല ചെയ്ത് രാജിവെപ്പിച്ച മാതൃഭൂമിയാണ് താങ്കളെ വഞ്ചിച്ചത്. എനിക്ക് തരാനുള്ള . പണം ബാക്കിയായി ഇപ്പോഴും മാതൃഭൂമിയിലുണ്ട്. എനിക്ക് ചികിത്സാ ചിലവായി കുറഞ്ഞത് അഞ്ചുകോടിയെങ്കിലും മാതൃഭൂമി തരേണ്ടതുണ്ട്. മാതൃഭൂമി സ്വന്തം സൊസൈറ്റിക്ക് എനിക്ക് തരാനുള്ള പണത്തിന്റെ ഒരംശം മാത്രം കൊടുത്താൽ മൂന്ന് പേരായി ജാമ്യം നിന്ന അടവു് ബാക്കിയായ തുക അടയ്ക്കാനാവും. കോടികൾ വിറ്റുവരവുള്ള മാതൃഭൂമിയുടെ പൈതൃകത്തിന് ചേർന്നതല്ല ഞാൻ ഒരു ചെറിയ സ്ഥാപനം തുടങ്ങുമ്പോൾ താങ്കളെ പോലെ ഉള്ളവരെ ഉപയോഗിച്ച് നടത്തുന്ന ഈ നാടകങ്ങൾ. എനിക്ക് ചികിത്സയ്ക്കായി തരേണ്ട കോടികൾ മാതൃഭൂമിയിലുണ്ട്. അവരുടെ സൊസൈറ്റിയിൽ അതിൽ നിന്ന് പണം തരാൻ പറയു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതൃഭൂമിയ്ക്ക് മുന്നിൽ സമരം നടത്താൻ ആലോചിച്ചപ്പോൾ കോവിഡ് പറഞ്ഞ് എന്നെ പിൻതിരിപ്പിച്ചു. പത്രപ്രവർത്ത യൂണിയൻ പ്രവർത്തനം പോലും നിരോധിച്ച മാതൃഭൂമി എന്റെ സമരത്തെ അനുകൂലിക്കരുതെന്ന് രഹസ്യ സ്വാധീനം ചെലുത്തി. എനിക്ക് സമരം ചെയ്യാൻ എന്റെ കുടുംബം മതി. ഞാൻ കോഴിക്കോട് നിരാഹാരമനുഷ്ഠിച്ച് വേണ്ടി വന്നാൽ മരിക്കാൻ പോലും തയ്യാറായാൽ പൊളിഞ്ഞു പോകുന്നത് ഞാനാവില്ല. നായർ സർവ്വീസ് സൊസൈറ്റിയുടെ ഭാരവാഹിയായതിന്റെ പേരിൽ കായംകുളത്തെ ഉണ്ണികൃഷ്ണനെ പിരിച്ചുവിട്ട കഥയും നാട്ടുകാർക്കെല്ലാം അറിയാം. മാതൃഭൂമിക്കാർ പൈസ തന്നില്ലെങ്കിൽ ഞാൻ നിലീനയുടെയും ബൈജുവിന്റെയും മറ്റും ജാമ്യം നിന്ന തുക തരുക തന്നെ ചെയ്യും. ഒരു രൂപ പോലും ഇപ്പോൾ വരുമാനമില്ല. എന്റെ സ്ഥാപനം ഒന്ന് പച്ച പിടിക്കട്ടെ. ഞാൻ കടം വീട്ടാം. മാതൃഭൂമിയെപ്പോലെ വഞ്ചിക്കില്ല.
പുതിയ തലമുറ അറിയണം- എന്ത് വിശ്വസിച്ച് നിങ്ങൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യും. ആദർശം പ്രവർത്തിക്കാനുള്ളതാണ്. വിറ്റ് കാശാക്കാനുള്ളതല്ല. ചിലതൊക്കെ പറഞ്ഞാൽ പല ബിംബങ്ങളും മുതലാളിമാരും തകരും. അത് എനിക്ക് കോഴിക്കോട് മാതൃഭൂമിയുടെ മുന്നിൽ മൈയ്ക്ക് വച്ച് പറയാനും മടിയില്ല. തൽക്കാലം നിർത്തുന്നു. പെെസാ ഓർത്ത് നിലീന വിഷമിക്കണ്ട. അത് പരിഹരിക്കാം. അൽപം സമയം കഴിയട്ടെ – വി.ബി.ഉണ്ണിത്താൻ