Thursday, July 3, 2025 2:45 pm

മാലയും ഷാളും വേണ്ട ; വീടുകയറാൻ‌ 5 പേർ ; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ്‌ പ്രോട്ടോകോൾ പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ്‌ പ്രോട്ടോക്കോൾ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷൻ പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളെ മാല, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കരുത്‌. ഭവനസന്ദർശനത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ പരമാവധി അഞ്ചുപേർ. റോഡ് ഷോയ്‌ക്കും റാലിക്കും മൂന്ന്‌ വാഹനം ഉപയോഗിക്കാം. ജാഥയും കൊട്ടിക്കലാശവും പാടില്ല. യോഗങ്ങൾ നിയന്ത്രണം പാലിച്ച്‌ പോലീസിന്റെ മുൻകൂർ അനുമതിയോടെയാകണം.
സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവായാലോ ക‍്വാറന്റൈനിലായാലോ പ്രചാരണരംഗത്തുനിന്ന്‌ മാറണം. നെഗറ്റീവായശേഷം ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണമേ തുടർപ്രവർത്തനം പാടുള്ളൂ. നോട്ടീസും ലഘുലേഖകളും പരിമിതപ്പെടുത്തി, സാമൂഹ്യമാധ്യമങ്ങൾ പ്രയോജനപ്പെടുത്തണം. വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്ന സന്ദേശം പ്രചാരണത്തിൽ ഉൾപ്പെടുത്തണം.

പത്രിക സമർപ്പിക്കാൻ ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല. മൂന്നുപേർക്കാണ്‌ ഹാളിൽ പ്രവേശനം. വരണാധികാരി മാസ്ക്, കൈയുറ, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. ഓരോ പത്രിക സ്വീകരിച്ചശേഷവും സാനിറ്റൈസർ ഉപയോഗിക്കണം. കെട്ടിവെയ്‌ക്കാനുള്ള തുക ട്രഷറിയിലോ തദ്ദേശ സ്ഥാപനങ്ങളിലോ ഒടുക്കി രസീത് ഹാജരാക്കാം. കണ്ടെയ്‌ൻമെന്റ് സോണുകളിലുള്ളവരും ക്വാറന്റൈനിലുള്ളവരും മുൻകൂട്ടി അറിയിക്കണം. സ്ഥാനാർത്ഥി കോവിഡ് പോസിറ്റീവാണെങ്കിൽ പത്രിക നിർദേശകന്‌ സമർപ്പിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് സ്ഥാനാർത്ഥികൾക്കും നിർദേശകർക്കും ഏജന്റുമാർക്കും മാത്രമാകും പ്രവേശം. പരമാവധി 30 പേർ. യോഗങ്ങളിൽ 30 പേരിൽ കൂടരുത്‌. ആരോഗ്യവിദഗ്‌ധരുമായുള്ള ചർച്ചയിൽ‌ തയ്യാറാക്കിയ കരട് രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ ചർച്ച ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾക്ക്‌ അന്തിമരൂപം നൽകിയതെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...