തിരുവനന്തപുരം: എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം അസാധുവാണെന്ന് കാട്ടി, നിയമിച്ച ദിവസം വരെയുള്ള ശമ്പളം തിരിച്ചു പിടിക്കാനാണ് രാജ്ഭവന്റെ നീക്കം. ഗവർണർ തിരുവനന്തപുരത്ത് തിരിച്ചെത്തിയാലുടൻ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിയമനം ലഭിച്ചത് മുതൽ ഇതുവരെ വാങ്ങിയ വരെയുള്ള ശമ്പളം തിരികെ പിടിക്കും. വിസിമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ നീക്കം. സംഭവത്തിൽ കാരണം കാണിക്കാനുള്ള സമയം നാളെ അവസാനിക്കുമെന്ന് കാണിച്ച് ഗവർണർ വിസിമാർക്ക് കത്തയച്ചിരുന്നു.