Saturday, June 29, 2024 4:37 am

വി.സിമാരെ കണ്ടെത്തണം ; സേര്‍ച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറു സര്‍വകലാശാലകളുടെ വി.സിമാരെ കണ്ടെത്താന്‍ സേര്‍ച്ച് കമ്മിറ്റികൾ രൂപവത്കരിച്ച് ഗവര്‍ണര്‍. കേരള, എം.ജി, കുഫോസ്, കെ.ടി.യു, കാര്‍ഷിക, മലയാളം സര്‍വകലാശാലകളുടെ വി.സി. നിയമനങ്ങള്‍ക്കാണ് സേര്‍ച്ച് കമ്മിറ്റി. കേരള സര്‍വകലാശാല സേര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സിലറുടെ നോമിനിയായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിനെ ഉള്‍പ്പെടുത്തി. വി.സി. നിയമന നിയമപ്രകാരം എട്ടംഗ കമ്മിറ്റിയുമായി മുന്നോട്ടുപോവുകയാണ് ഗവര്‍ണര്‍. നാലുവര്‍ഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റംവരുന്നഘട്ടത്തില്‍ സര്‍വകലാശാലകളിലെ ഇന്‍-ചാര്‍ജ് ഭരണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നുകണ്ടാണ് സ്ഥിരം വി.സി. നിയമനത്തിലേക്ക് ഗവര്‍ണര്‍ കടന്നത്. നിലവില്‍ കാലിക്കറ്റ് ഒഴികെ ഒരു സര്‍വകലാശാലയിലും സ്ഥിരം വി.സിമാരില്ല. അതത് സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതിനാല്‍ യു.ജി.സി.യുടെയും ചാന്‍സലറെന്നനിലയില്‍ തന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതിക്ക് രൂപംനല്‍കിയത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ പിന്നീട് നിര്‍ദേശിച്ചാല്‍ അവരെ സമിതികളില്‍ ഉള്‍പ്പെടുത്തും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും

0
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവരുന്ന സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും....

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെ? ; അറിയാം…

0
കലോറി കുറഞ്ഞതും നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ഉയർന്ന അളവിൽ...

കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ ; സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു

0
തിരുവനന്തപുരം: കൊച്ചിയിൽനിന്ന് ദുബായിലേക്ക് യാത്രക്കപ്പൽ സർവീസ്‌ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാർ...

കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു

0
തൃശ്ശൂർ: കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോ​ഗി മരിച്ചു....