തിരുവനന്തപുരം: സിപിഎം വനിതാനേതാക്കളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരെ സിപിഎം നേതാക്കള്‍ പരാതിനല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുരേന്ദ്രന്റെപ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു. സിപിഎം വനിതാനേതാക്കളെ അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രന് എതിരെ കേസെടുക്കണമെന്ന് സതീശന്‍ പറഞ്ഞു.
അതേസമയം കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസില്‍ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് പരാതി നല്‍കി. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതി. തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം.