Tuesday, July 8, 2025 5:31 pm

കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണിപ്പോൾ തമ്മിലടിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു. വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുത് ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവൻ രാഷ്ട്രീയ പ്രചരണത്തിനും മത പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം ഉണ്ട്. രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോൾ ഞങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ സാഹചര്യം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇത് വീണ്ടും തുടരുന്നത്.

സർവകലാശാലയുടെ ചാൻസലർ വരുന്ന പരിപാടി രജിസ്ട്രാർക്ക് റദ്ദ് ചെയ്യാൻ കഴിയുമോ? ഇത് അങ്ങോട്ടുമിങ്ങോട്ടും ചേർന്നുള്ള നാടകമാണ് അതിൽ ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടാകുന്നത് വിദ്യാർഥികൾക്ക് മാത്രമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. സിസ തോമസിനോട് ഗവൺമെന്റ് ചെയ്തത് എന്താണ്. കോടതി തന്നെ ഇടപെട്ട് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞതല്ലേ. ആരോഗ്യമേഖലയിൽ വീണാ ജോർജ് മാത്രമല്ല കെ കെ ശൈലജയും മോശക്കാരി എന്നാണ് സിപിഎമ്മിലെ തർക്കം. അതാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതും. പ്രതിപക്ഷ നേതാക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. ആദ്യമായാണോ മന്ത്രിമാർക്കെതിരെ കേരളത്തിൽ സമരം ഉണ്ടാകുന്നത് വി ഡി സതീശൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ...

പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള...

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ...

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...