കോട്ടയം : എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലെ വിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേറ്റ ശേഷം ആദ്യമായെടുത്ത തീരുമാനമാണിതെന്നും പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍എസ് നുസൂര്‍ ആരോപിക്കുന്നു.