തിരുവനന്തപുരം: പുതിയ പദ്ധതി ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കുമ്പോള്‍ നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു കുറവും ഇല്ലാത്ത വിധത്തിലായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമുദായിക സന്തുലനം ഒരു തരത്തിലും നഷ്ടമാകരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു അദ്ദേഹം.
മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനാണ് പാലൊളി കമ്മിഷനെ രൂപീകരിച്ചത്. പദ്ധതി മുസ്ലിം സമുദായത്തിന് വേണ്ടിയുള്ളതായിരുന്നു. സര്‍ക്കാര്‍ യോഗത്തില്‍ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനുള്ള കരട് നിര്‍ദ്ദേശങ്ങളൊന്നും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.