തിരുവനന്തപുരം : മഹാമാരിയുടെ കാലത്ത് ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര സര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വില എല്ലാ ജില്ലകളിലും 100 രൂപ കടന്നിരുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് എണ്ണ കമ്പിനികള്‍ വര്‍ധിപ്പിച്ചത്. കോഴിക്കോട്ട് 100 രൂപ 33 പൈസയും കൊച്ചിയില്‍ 100 രൂപ എട്ട് പൈസയും തിരുവനന്തപുരത്ത് 101 രൂപ 84 പൈസയുമായി.