തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനൊപ്പം തന്നെ കൂടുതല്‍ ഇളവുകളും നല്‍കി ജനജീവിതം സുഗമമാക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലോക് ഡൗണില്‍ സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലയിലെ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, വഴിയോര കച്ചവടക്കാര്‍ എന്നു തുടങ്ങി സമൂഹത്തിലെ നാനാതുറയില്‍ പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.