തിരുവനന്തപുരം: വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്തതാണ്.പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ പോകുന്നതെന്തിന്? 2019ല്‍ ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല.കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി
.പാലക്കാട്ടും കുട്ടനാട്ടിലും കൊയ്ത നെല്ല് പാടത്ത് കിടക്കുകയാണ് , നെല്‍ കര്‍ഷകരെ കണ്ണീരിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാട് ഭരിക്കുന്നത്.കര്‍ഷകര്‍ക്ക് വേണ്ടി ചെറുവിരല്‍ അനക്കുന്നില്ല.അരിവില ഓണത്തിന് ശേഷം 11 രൂപ കിലോക്ക് കൂടി.റബ്ബര്‍ വിലയിടിവ്.പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. യുഡിഎഫ് യോഗത്തില്‍ സ്വയം വിമര്‍ശനം ഉണ്ടായി. സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് വിമര്‍ശനം ഉയര്‍ന്നു.എല്ലാറ്റിനും സമരം ചെയ്യുക നയമല്ല. പ്രതിപക്ഷ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു