റാന്നി : പായസത്തിന്‍റെ വൈവിധ്യമാർന്ന രസക്കൂട്ട് ഒരുക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂള്‍. ലണ്ടനിലെ കാർഡിഫ് ഹോട്ടലിലെ ഷെഫും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പ്രസാദ് ശിവൻ ഒരുക്കിയ പാചക പ്രദർശനം കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി. പായസക്കൂട്ടിന്‍റെ രുചി ഭേദത്തിൽ പ്രസാദ് ഒരുക്കിയ മുത്ത് മണി പായസം, അവൽ ഈന്ത പ്രഥമൻ, പാസ്ത പായസം, ബീറ്റ്റൂട്ട് പായസം, വെജ് ആൻഡ് നട്ട് പ്രഥമൻ, പുട്ട് പഴം പ്രഥമൻ, പിടി പായസം, ചട്ടി പായസം, കിഴി പായസം എന്നിവ പുതുമ നൽകിയ പായസം വിഭവങ്ങൾ ആയിരുന്നു.
ഓണഘോഷത്തിന്‍റെ ഭാഗമായി നല്ല ആഹാരശീലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വെജിറ്റബിൾ കാർവിങ്, ഉപ്പും മൈദായും ചേർത്തുള്ള രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവയും കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ ജെയിംസ് പാചക പ്രദർശനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജി വിജയകുമാർ, സജി കൊട്ടാരം, ഷാജി കൈപ്പുഴ, വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ബി രാജാഗോപാൽ, ഡോ. മനു എം വർഗീസ്, എം. ടി. മത്തായി, പി. ടി. മാത്യു, ഷൈനു ചാക്കോ, ഷൈനി ബോസ് എന്നിവർ പ്രസംഗിച്ചു. കുവൈറ്റ് ക്രൗൺ പ്ലാസ പാചക മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പ്രസാദ് ശിവനെ ചടങ്ങില്‍ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033