പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാർക്കറ്റിൽ നിന്ന് ആരംഭിച്ച സ്വാതന്ത്ര്യ ദിന റാലി ടൗൺ ചുറ്റി ബസ്റ്റാന്റിൽ തയ്യാറാക്കിയ കൊടി മരത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ബ്രിട്ടീഷ്കാരായ വിദേശികളോടാണ് രാജൃത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തത് എങ്കിൽ മാലിന്യത്തിന് എതിരെ ഇപ്പോൾ യുദ്ധം നടത്തുന്ന ഭടൻമാരാണ് ഹരിത കർമ്മ സേനാഗംങ്ങൾ എന്നും ഹരിതാഭമായ ഭൂമിയെ നിലനിർത്തുന്നതിനുവേണ്ടി സൈനികരെ പോലെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെച്ചൂച്ചിറയിൽ ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക്ക് വിരിച്ചാൽ 52 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതി വരുന്ന വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് മൊത്തം വിരിക്കുന്നതിനുള്ള പ്ലാസ്റ്റിക് ഉണ്ടായിരുന്നു. ഇത് ഇങ്ങനെ ശേഖരിച്ച് ഇല്ലായിരുന്നെങ്കിൽ ആൾക്കാർ കത്തിക്കുകയും തോടുകളിലേക്കും പൊതുനിരത്തുകളിലേക്കും വലിച്ചെറിയും ഇതുവഴി ഹരിത കർമ്മ സേന ചെയ്യുന്നത് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടി ആണെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സതീഷ് കെ പണിക്കർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് സ്ഥിരം സമതി അദ്ധ്യക്ഷ രമാദേവി ,പഞ്ചായത്തംഗങ്ങളായ രാജി വിജയകുമാർ, രാജൻ റ്റി കെ, എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വൈശാഖ്, സീനിയർ ക്ളെർക്ക്മാരായ ദേവസ്യ തോമസ്, സ്റ്റാൻലി, ഹരിത കർമ്മ സേന കൺസോഷൃൻ പ്രസിഡന്റ് രാജമ്മ, സെക്രട്ടറി ഉഷാ തോമസ് എന്നിവർ നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1