റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ ജല ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് സാങ്കേതിക സമിതിയുടെയും ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് പ്രാഥമിക ചർച്ചകൾ നടത്തി. കൃഷി, വ്യവസായം, വാണിജ്യം, ഗാർഹികം, മൃഗസംരക്ഷണം എന്നീ ആവശ്യങ്ങൾക്കുള്ള ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളെ ചുമതലപ്പെടുത്തി. കുളങ്ങളുടെയും കുടിവെള്ള കിണറുകളുടെയും അതിൽ ഉൾക്കൊള്ളാൻ പറ്റുന്ന ജലത്തിന്റെയും കണക്കെടുക്കുന്നതിന് MGNREGS ന്റെയും കുടുംബശ്രീയുടെയും സഹായത്തോടെ കണക്ക് എടുക്കുന്നതിന് തീരുമാനിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം ജലസ്രോതസുകൾക്ക് ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി ആവശ്യമായ വിവരശേഖരണവും നടത്തി അടുത്ത യോഗത്തിൽ അവതരിപ്പിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഇ.വി വർക്കി, രമാദേവി, പഞ്ചായത്ത് അംഗങ്ങളായ റെഷി ജോഷി, ഷാജി കൈപ്പുഴ, പ്രസന്ന, ജോയി ജോസഫ്, സാങ്കേതിക സമിതി കൺവീനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അരവിന്ദ്, കൃഷി, മൃഗസംരക്ഷണം, മണ്ണ് സംരക്ഷണ വിഭാഗം, ഭൂജല വകുപ്പ് സമിതി അംഗം ജൂലിയൻ, NRGES ഉദ്യോഗസ്ഥർ, ബയോഡൈവേഴ്‌സിറ്റി ജില്ലാ കോർഡിനേറ്റർ അരുൺ സി രാജൻ, സുരേഷ് കുമാർ, ജോണി കൊല്ലംകുന്നേൽ, ഹരിത കേരളം മിഷന്‍ ആർ.പി ആൽഫിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033