റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാലിത്തീറ്റ വിതരണത്തിന്‍റെ ഉദ്ഘാടനം നടത്തി. ബ്ലോക്കു പഞ്ചായത്ത് അംഗം സതീഷ് പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. സാമ്പത്തിക വർഷം മുപ്പത് ലക്ഷം രൂപയാണ് ക്ഷീര കര്‍ഷകർക്കായി ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നീക്കി വെച്ചിട്ടുള്ളത്.
ഇതുവഴി ഗ്രാമപഞ്ചായത്തിലുളള 500 കർഷകർക്ക് 4 മാസം ഓരോ ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകും. ഇതിനു പുറമെ 21 കറവ പശുക്കളെയും ക്ഷീര കര്‍ഷകര്‍ക്കായി നല്‍കും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ മിൽമ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് പാൽ സബ്സിഡി നൽകുന്നതിനു വേണ്ടി പ്രോജക്ട് പാസ്സാക്കിയിട്ട് ഉണ്ട്. മെയ് ജൂൺ മാസത്തെ ഗഡുക്കൾ വിതരണം നടത്തി. തുടർന്നുള്ള മാസങ്ങളിലും വിതരണം നടത്തും. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം ഈ വർഷം 30 കാലിത്തൊഴുത്തുകൾ ക്ഷീര കര്‍ഷകർക്കായി നിർമ്മിച്ചു നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
ആവശ്യക്കാർക്കെല്ലാം അസോള ടാങ്ക് നൽകും. സ്റ്റാന്റിങ് കമ്മറ്റി ചെയർമ്മാൻമാരായ പൊന്നമ്മ ചാക്കോ, രമാദേവപാൽ, അംഗങ്ങളായ രാജി വിജയകുമാർ, ഷാജി കൈപ്പുഴ, പ്രസന്ന ടീച്ചർ, എലിസബേത്ത്, നഹാസ്, ജിനു മനയത്തുമാലിൽ, റ്റി കെ രാജൻ, ക്ഷീര സംഘം പ്രസിഡന്റുമാരായ ജോണി കൊല്ലംകുന്നേൽ, വെറ്റിനറി സർജൻ ഡോ.റോഷൻ ഷാജി തോമസ് ബാബു.ടി.കെ.റോയി മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.