Saturday, May 10, 2025 1:47 pm

ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം ; സംസ്ഥാന കായകൽപ്പ് അവാർഡ് വീണ ജോർജ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 2023-24 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡ് മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്. ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങൾ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റർ) എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിർണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാതല ആശുപത്രികളിൽ 91.75 ശതമാനം മാർക്ക് നേടി മലപ്പുറം പൊന്നാനി ഡബ്ല്യൂ ആന്റ് സി ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് നേടി. ജില്ലാ തലത്തിൽ 88.21 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രി കരസ്ഥമാക്കി.

ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 13 ആശുപത്രികൾക്ക് മൂന്ന് ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും. ജില്ലാ ആശുപത്രി ആലുവ എറണാകുളം (87.99 ശതമാനം), ജനറൽ ആശുപത്രി കാസർഗോഡ് (86.48), ജനറൽ ആശുപത്രി നെയ്യാറ്റിൻകര (84.25), ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (83.26), ജനറൽ ആശുപത്രി തൃശ്ശൂർ (83.14) ,ജില്ലാ ആശുപത്രി വടകര കോഴിക്കോട് (80.61), ജില്ലാ ആശുപത്രി പാലക്കാട് ( 76.82), ജനറൽ ആശുപത്രി പാലാ കോട്ടയം (75.71), ജില്ലാ ആശുപത്രി മാവേലിക്കര ആലപ്പുഴ (74.34), ഡബ്ല്യൂ ആന്റ സി ആശുപത്രി മങ്ങാട്ടുപ്പറമ്പ കണ്ണൂർ (74.09) ,ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (73.47), ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി കോട്ടയം (72.43), ജനറൽ ആശുപത്രി അടൂർ പത്തനംതിട്ട (71.08) എന്നിവയാണ് ജില്ലാ തലത്തിൽ അവാർഡിനർഹമായ ആശുപത്രികൾ. സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ചാവക്കാട് തൃശ്ശൂർ (89.09) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44) കരസ്ഥമാക്കി.

സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 10 ആശുപത്രികൾക്ക് ഒരു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കും. താലൂക്ക് ആശുപത്രി കുറ്റ്യാടി (82.92%), താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികളായ കോതമംഗലം(81.18 %), കൊടുങ്ങല്ലൂർ (80.76 %), പീരുമേട് (80.38 %), തൃക്കരിപ്പൂർ (80.08 %), വൈക്കം (77.56 %), ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ (79.35%), താലുക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, താലൂക്ക് ആശുപത്രികളായ മംഗൽപ്പാടി (77.38 %), പഴയങ്ങാടി (76.59 %), പുതുക്കാട് (76.43 %), എന്നീ ആശുപത്രികൾ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനമായ മൂന്ന് ലക്ഷം രൂപക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂർ (90.60%) അർഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 12 ആശുപ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കുന്നതാണ്. സി.എച്ച്.സികളായ പള്ളിക്കൽ, തിരുവനന്തപൂരം (84.31%), തലക്കുളത്തൂർ കോഴിക്കോട് (83.72%), കൂടല്ലൂർ കോട്ടയം (81.27%), മുല്ലശ്ശേരി തൃശ്ശൂർ (80.83%), അമ്പലപ്പുഴ ആലപ്പുഴ (78.63%), മുതുക്കുളം ആലപ്പുഴ (77.85%), കടയിരുപ്പ് എറണാകുളം (77.31%), നരിക്കുനി കോഴിക്കോട് (77.02%), വളയം കോഴിക്കോട് (73.83%), ഓർക്കാട്ടേരി കോഴിക്കോട് (72.60%), മീനങ്ങാടി വയനാട് (71.39%), കൊപ്പം പാലക്കാട് (70.92%) എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ അവാർഡിനർഹരായി.

കായകൽപ്പിന് മത്സരിക്കുന്ന ആശുപ്രതികൾക്കു കായകൽപ്പ് അവാർഡിന് പുറമേ മികച്ച ജില്ലാ ആശുപ്രതിക്കും സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്/ താലൂക്ക് ആശുപത്രി /സാമൂഹികാരോഗ്യക്രേന്ദം) എക്കോ ഫ്രണ്ട്‌ലി അവാർഡ് നൽകുന്നു. 94.76 ശതമാനം മാർക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപ്രതി പൊന്നാനി മലപ്പുറം ജില്ലാതല ആശുപ്രതി വിഭാഗത്തിൽ 10 ലക്ഷം രൂപ നേടുകയും 96.67 ശതമാനം മാർക്ക് നേടി സി. എച്ച് സി.പള്ളിക്കൽ തിരുവനന്തപുരം സബ് ജില്ലാതലത്തിലുള്ള ആശുപ്രതിക്കും (താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്/ താലൂക്ക് ആശുപത്രി/സാമൂഹികാരോഗ്യക്രേന്ദം) ആശുപ്രതിക്കും അഞ്ച് ലക്ഷം രൂപക്കുള്ള അവാർഡിന് അർഹരായി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഒന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുട്ടട, തിരുവനന്തപുരം (91.79%), 2 ലക്ഷം രൂപ കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുല്ലാത്തുവളപ്പ്, ആലപ്പുഴ (89.85%) കരസ്ഥമാക്കി. 1 ലക്ഷം രൂപ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ചേരവള്ളി ആലപ്പുഴ (88.7%) മൂന്നാംസ്ഥാനത്തിന് അർഹരായി.

രണ്ടാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പോർക്കിലങ്ങാട് തൃശ്ശൂർ (94.22%) 2 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ കൊളപ്പുള്ളി പാലക്കാട് (92.17 %) 1.5 ലക്ഷം രൂപ കരസ്ഥമാക്കി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പാറക്കടവ് ഇടുക്കി (84.88 %) മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി. മൂന്നാം ക്ലസ്റ്ററിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പയ്യോളി കോഴിക്കോട് (94.15%) ഒന്നാം സ്ഥാനമായ 2 ലക്ഷം രൂപയും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മംഗലശ്ശേരി മലപ്പുറം (93.97%) രണ്ടാം സ്ഥാനമായ 1.5 ലക്ഷം രൂപയും അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വേങ്ങൂർ വയനാട് (93.95%) മാർക്കോടെ മൂന്നാം സ്ഥാനമായ 1 ലക്ഷം രൂപ കരസ്ഥമാക്കി. നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 16 ആശുപത്രികൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കും. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ ബിയ്യം മലപ്പുറം (92.91%), ഇരവിമംഗലം മലപ്പുറം (92.80%), കല്ലുനിറ കോഴിക്കോട് (92.21%), പൊറോറ കണ്ണൂർ (89.82%), ഉളിയാക്കോവിൽ കൊല്ലം (87.56 %), പെരുമ്പൈക്കാട് കോട്ടയം (84.63 %), മുണ്ടേരി മേപ്പാടി വയനാട് (83.75 %), ചായ്‌ക്കോട്ടുക്കോണം തിരുവനന്തപുരം(82.75 %), പുളിക്കുന്ന് (82.62 %), നെഹ്‌റു ട്രോഫി ആലപ്പുഴ (80.98%), തമ്മനം എറണാകുളം (77.88%), പയ്യാനക്കൽ കോഴിക്കോട് (74.67 %), തൊണ്ടൻക്കുളങ്ങര ആലപ്പുഴ (72.44 %), പൂവത്തൂർ തിരുവനന്തപുരം (72.21 %), തൃക്കണ്ണാപ്പുരം തിരുവനന്തപുരം(71.93 %), വട്ടിയൂർക്കാവ് തിരുവനന്തപുരം(71.85%) എന്നിവയാണ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ അവാർഡിന് അർഹരായ ആശുപത്രികൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ‘ദേശീയ വിദ്യാഭ്യാസ നയം...

സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം നിർത്തിവെച്ചത് സ്വാഗതാർഹം

0
തിരുവനന്തപുരം : ഇന്ത്യ – പാക് സംഘർഷങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ...

കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ പ്രതി റിമാൻഡിൽ

0
പയ്യന്നൂര്‍ : കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ...

ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജം

0
ന്യൂഡൽഹി: ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന്...