കോന്നി : അവയവ ദാനത്തെക്കാൾ വലിയ ജീവ കാരുണ്യ പ്രവർത്തനമില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി ഇ എം എസ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈഫ് ശരീര ദാതാക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ തന്നെ ആരോഗ്യ സ്വാന്തന രംഗത്ത് പ്രധാന പങ്ക് വഹിക്കുവാൻ ചാരിറ്റബിൾ സൊസൈറ്റിക്ക് കഴിയുന്നുണ്ട്. സൊസൈറ്റിയുടെ പ്രധാന ഇടപെടലുകളിൽ ഒന്നാണ് ലൈഫ്. കോന്നി മെഡിക്കൽ കോളേജിനും കടാവർ ആവശ്യമാണ്. ലിവർ ട്രാൻസ്പ്ലാനറ്റേഷൻ ഇന്ന് വളരെ പ്രധാനപെട്ട കാര്യമാണ്. ഇത് വളരെ ചിലവേറിയതുമാണ്. സ്വകാര്യ ആശുപത്രികളിൽ ഇതിന് 40 മുതൽ 45 ലക്ഷം വരെ ചിലവ് വരുന്നുണ്ട്. കേരളത്തിൽ നാണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി കൂട്ടി ചേർത്തു. ഇ എം എസ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ശരീര ദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി ആർ പി സി രക്ഷാധികാരി കെ പി ഉടയഭാനു നിർവഹിച്ചു. പാർവതി ജഗീഷ് ഗാനം ആലപിച്ചു. കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു.
അവയവ ദാനത്തോളം വലിയ ജീവകാരുണ്യ പ്രവർത്തനം ഇല്ല : മന്ത്രി വീണ ജോർജ്
RECENT NEWS
Advertisment