തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ കുറയുമെന്ന് പ്രതീക്ഷക്കുന്നതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളതെന്നും ഒമിക്രോണിനെ നിസാരമായി കാണരുതെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം തിങ്കളാഴ്ച ചേരും. ഞായറാഴ്ചകളിലെ ലോക് ഡൗണ്‍ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചര്‍ചയാകും. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പെടെ പോലീസ് പരിശോധന കര്‍ശനമാക്കും.
സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ കേസുകള്‍ കുറയും : ആരോഗ്യ മന്ത്രി
RECENT NEWS
Advertisment