പാലക്കാട് : തങ്കം ആശുപത്രിക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിക്കുന്നത് തുടര്‍ച്ചയാകുന്നുവെന്ന പരാതിയിലാണ് നടപടി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടിയെടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറും ഡി.എം.ഒയും ചേർന്നുള്ള സമിതി അന്വേഷണവും നടത്തും.
ഒരാഴ്ചയ്ക്കിടെ നവജാതശിശു ഉൾപ്പടെ മൂന്ന് പേർ ചികിൽസാ പിഴവ് മൂലം മരിച്ചുവെന്നാണ് ആരോപണം. യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാരെ പ്രതികളാക്കി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഭിന്നശേഷിക്കാരിയായ യുവതിയും അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു.