പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിൻ്റെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിലുള്ള പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രം പുതിയ കെട്ടിടത്തിൽ ജനുവരി 28 ഞായറാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി. എൽ അരുൺ ഗോപിയും ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മയും അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് ജൈവ പച്ചക്കറി നടീൽ ഉൽസവവും മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
ജില്ല കളക്ടർ എ. ഷിബു ഐ.എ.എസ് മുഖ്യാതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ഇന്ദിരാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ .ജോൺസൺ വിളവിനാൽ, ഗ്രാമ പഞ്ചായത്ത് അംഗം അജയൻ കെ.സി, ഇ.എം.എസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ. ടി. കെ. ജി നായർ, ജില്ല ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ അഡ്വ. രാജീവ് എൻ, ജില്ല ശിശുവികസന ഓഫീസർ അബ്ദുൾബാരി യു , ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ലതാകുമാരി ആർ. തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും. സംസ്ഥാന ഭാരവാഹികളായ പി. സുമേശൻ, മീര ദർശക്, കെ ജയപാൽ, ഓ. എം ബാലകൃഷ്ണൻ, എം.കെ. പശുപതി, അഡ്വ. യേശുദാസ് പറപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഓമല്ലൂരിൽ പ്രവർത്തിച്ചുവരുന്ന ദത്തെടുക്കൽ കേന്ദ്രം കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയാണ്. പോഷക സമൃദ്ധമായ പച്ചക്കറികൾ ദൈനംദിനം കഴിക്കുന്നതിന് കെട്ടിടവളപ്പിൽ ജൈവപച്ചക്കറികളും നട്ടൊരുക്കുന്നു.