Wednesday, May 14, 2025 5:05 am

വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മാന്നാര്‍ വീയപുരം റോഡില്‍ മേൽപ്പാടത്ത് കഴിഞ്ഞമാസം എട്ട് അപകടങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു. തുരുത്തേൽ പാലത്തിന് കിഴക്ക് വശത്ത് എത്തുമ്പോഴുള്ള ചെറിയ വളവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായി തീരുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന അപകടത്തിൽ കാർ തലകീഴായി മറിയുകയും, യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വീയപുരം പൊലീസും പ്രദേശവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാർ ഉയർത്തി ഡ്രൈവറെ രക്ഷപെടുത്തിയത്. കഴിഞ്ഞ ആഴ്ച രണ്ടു ഇരുചക്രവാഹനങ്ങൾതമ്മില്‍ കൂട്ടിയിടിക്കുകയും ഒരു യുവതിയ്ക്ക് സരമായ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. പ്രദേശങ്ങളിൽ തന്നെ നടന്ന രണ്ടു വ്യത്യസ്ത അപകടങ്ങളിൽ ഒരു യുവാവും ഒരു വൃദ്ധനും മരണപെട്ടിരുന്നു. തുരുത്തേൽ ഭാഗത്ത് അടുത്ത കാലത്ത് നടന്ന മൂന്ന് അപകടങ്ങളിൽ ഒരു ആക്ടിവ സ്‌കൂട്ടർ അപകടത്തിൽ പെടുകയും ഒരു ബൈക്കും ഒരു കാറും പാടത്തേക്ക് മറിയുകയുമുണ്ടായി.

തുടർച്ചയായി ഉണ്ടായിവരുന്ന അപകടങ്ങളിൽ നാട്ടുകാര്‍ ഭീതിയിലാണ്. അപകടമുണ്ടായാല്‍ പത്ത്കിലോമീറ്റര്‍ ദൂരമുള്ള ഹരിപ്പാട് താലൂക്കാശുപത്രിയിലോ പതിനാറുകിലോമീറ്റര്‍ അകലയുള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിലോ രോഗിയെ എത്തിക്കാൻ കഴിയുകയുള്ളൂ. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഗുരുതരമായിമാറുന്നുണ്ട്. പകല്‍ സമയത്ത് അത്യാഹിതത്തില്‍ പ്പെടുന്നവര്‍ക്ക് പ്രാഥമികചികിത്സ ചെയ്യാന്‍ പഞ്ചായത്ത് ആശുപത്രിസജ്ജമാണ്. സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയോടെ രാത്രികാലങ്ങളില്‍ കൂടി വിയപുരത്ത് ഹെൽത്ത് സെന്റർ പ്രവർത്തിപ്പിക്കുകയും അതോടൊപ്പം ആംബുലൻസ് സേവനവും ആവശ്യമാണെന്നാണ് ജനപക്ഷം. അപകടമുണ്ടാകുന്ന ഭാഗത്ത് റോഡിന്റെ ഇരുവശവും സുരക്ഷാ കവചം വേണമെന്ന ആവശ്യവും ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...