Monday, May 12, 2025 3:58 pm

മന്ത്രിമാർ ചേർന്ന് സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്​ഥാന കൃഷി വകുപ്പിെൻ്റ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്​ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ മന്ത്രിമാർ ചേർന്ന് പച്ചക്കറി തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ രാവിലെ 11:30 നാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്​റ്റിൻ, രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ.ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി. വേണു എന്നിവരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്​, ഡയറക്ടർ അദീല അബ്ദുള്ള​ എന്നിവരും പങ്കെടുത്തു. സംസ്​ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്​കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, കൂടാതെ സുരക്ഷിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളികളുടെ ദേശീയ ഉൽസവമായ ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് ഓണത്തിനൊരുമുറം പച്ചക്കറി’.

സുരക്ഷിത പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്​ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി 2024–25 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത്്. വിപണിയിൽ നാടൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, ഓണവിപണിയിൽ ഉണ്ടായേക്കാവുന്ന പച്ചക്കറി വിലക്കയറ്റത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും പദ്ധതിക്ക് മുൻ വർഷങ്ങളിൽ കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്​ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകുന്നു. കർഷകർ, കൃഷിക്കൂട്ടങ്ങൾ, വിദ്യാർത്ഥികൾ, സഹകരണ സ്​ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്​ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്​ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്​ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഘടകമായാണ് മേൽ പദ്ധതി നടത്തപ്പെടുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ 6045 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് പച്ചക്കറി വികസന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1 ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളും വിതരണം നടത്തുന്നു. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി േപ്രാഝാഹനത്തിനായി നാല് മുതൽ അഞ്ച് വരെ പച്ചക്കറി വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, 40 ലക്ഷം പച്ചക്കറി തൈകളും, വിവിധ മാധ്യമങ്ങൾ മുഖേന മൂന്ന് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും പൂർണമായും സൗജന്യമായി വിതരണം നടത്തുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം നടന്നു

0
പന്തളം : എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം സംസ്ഥാന...

വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണം ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം...

എസ്‌ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

0
പത്തനംതിട്ട : എസ്‌ഡിപിഐ ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ...

വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ സംഭവം : പ്രതി മാനസിക പ്രശ്നം ഉള്ളയാളെന്ന് പോലീസ്

0
കൊച്ചി: ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ സംഭവത്തിലെ പ്രതി മാനസിക പ്രശ്നം...