Sunday, May 4, 2025 12:52 pm

മഴക്കാലത്തും കൃഷി ചെയ്യാം, മികച്ച വിളവിന് നടാം പയറും കോവലവും

For full experience, Download our mobile application:
Get it on Google Play

മഴ സമയത്ത് പൊതുവേ കീടരോഗ സാധ്യതകൾ കൂടുതലാണ്. എന്നാൽ ഈ സമയത്ത് ഏറ്റവും അനുയോജ്യമായി കൃഷി ചെയ്യാവുന്നതും മികച്ച വിളവ് ലഭ്യമാക്കുന്ന വിളകളുമാണ് പയറും കോവലവും.
കൃഷി രീതികൾ ; മഴക്കാലത്ത് നടേണ്ട വിളകളിൽ പടർന്നു വളരുന്ന ഇനങ്ങളിൽ മികച്ച വിളവ് തരുന്ന ഇനമാണ് കോവൽ. മഞ്ഞുകാലത്തും വേനൽകാലത്തും ഇതിന്റെ കൃഷിക്ക് അനുയോജ്യം തന്നെയാണ്. ഇടവപ്പാതി മഴയും തുലാമഴയും തുടങ്ങുന്ന സമയത്ത് കോവൽ നടാൻ ശ്രദ്ധിക്കണം. കഴിഞ്ഞ കാലത്ത് നല്ല വിളവ് നൽകിയ പെൺ ചെടിയിൽ നിന്ന് എടുത്ത മുട്ടുകൾ നടാൻ പ്രത്യേകം ശ്രദ്ധിക്കുക. മണ്ണ് താഴ്ത്തി കിളച്ച് കട്ടകളുടച്ച് അര മീറ്റർ വ്യാസത്തിൽ ഇതിനുവേണ്ടി തടം എടുക്കാം. നടാൻ എടുക്കുന്ന തണ്ടിന് 25 മുതൽ 30 സെൻറീമീറ്റർ നീളം ഉണ്ടാകണം. ഒരു ചുവട്ടിൽ തന്നെ രണ്ടോ മൂന്നോ തണ്ടുകൾ വരെ നടാവുന്നതാണ്. ഈ തണ്ടുകൾ എല്ലാം കൂടി ഒരേ പന്തലിലേക്ക് തന്നെ പടർത്തി കയറ്റാം. നടീൽ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് എടുക്കാം. കോവൽ പോലെ മഴക്കാലത്ത് നല്ല വിളവ് തരുന്ന മറ്റൊരു വിളയാണ് പയർ. മിഥുനമാസത്തിന്റെ അവസാനത്തോടെ പയർകൃഷിക്ക്‌ ഒരുങ്ങാം. തടമെടുത്തു പയർ കൃഷി ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. 40 മുതൽ 50 സെൻറീമീറ്റർ താഴ്ചയിലും 60 സെൻറീമീറ്റർ വ്യാസത്തിലും കിളച്ച് മണ്ണ് ഒരുക്കണം. ഇതിൽ കല്ലും കട്ടയും നീക്കം ചെയ്ത ശേഷം ചാണകപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

അതിനുശേഷം പയർ നട്ടു പിടിപ്പിക്കാം. ഒരു തടത്തിൽ 6 പയർ വിത്ത് വീതം നടാം. വിത്തിന്റെ ഒരിഞ്ച് മാത്രം മണ്ണിനടിയിലേക്ക് താഴ്ത്തി വെച്ച് പുറമേ മണ്ണിട്ട് മൂടി കൃഷി ആരംഭിക്കാം. ആദ്യം മുളയ്ക്കുന്നതും കരുത്തോടെ വളരുന്നതുമായ മൂന്ന് ചുവട് മാത്രം നിലനിർത്തി മറ്റുള്ളവ കളയാം. വള്ളി വീശുമ്പോൾ മികച്ച രീതിയിൽ പന്തലിട്ട് നൽകാവുന്നതാണ്. ശരിയായ വളപ്രയോഗം നടത്തിയാൽ പയർ കൃഷിയിൽ മഴക്കാലത്ത് കീടരോഗ സാധ്യത കുറയുകയും നല്ല രീതിയിൽ വിളവ് ലഭ്യമാകുകയും ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഴിമതി നടത്തുന്ന കാര്യത്തിൽ കോൺഗ്രസിനും സി പി എമ്മിനും ഇടയിൽ മൽസരം : രാജീവ്...

0
എറണാകുളം : വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ നേരത്തേ വേദിയിലെത്തിയതിന്‍റെ പേരിലുള്ള വിമര്‍ശനവും...

തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനവും പ്രതിഭകളെ ആദരിക്കലും മേയ് ഏഴിന്

0
പന്തളം : തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക...

ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച പത്തനംതിട്ട സ്വദേശി മലഞ്ചെരുവിൽ അകപെട്ടു ; രക്ഷപെടുത്തി അടൂര്‍ അഗ്നിരക്ഷാസേന

0
ചാരുംമൂട് : ഗൂഗിൾമാപ്പ് നോക്കി സഞ്ചരിച്ച കാറും ഡ്രൈവറും ചെങ്കുത്തായ...

പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട ; 460 ലിറ്റർ സ്പിരിറ്റ് പിടികൂടി

0
പാലക്കാട് : ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ...