Friday, March 28, 2025 4:23 pm

ചേന കൃഷി ; അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗ പച്ചക്കറിയാണ്. മലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിധ്യം വളരെ വലുതാണ്. ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ എന്നിങ്ങനെയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.
സീസൺ, നടീൽ
25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്യാൻ നല്ലതാണ്. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ വിളവെടുക്കാൻ കഴിയുന്ന കിഴങ്ങു വർഗമാണ് ചേന. വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി വെക്കുന്നുണ്ട്. (ഇപ്പോൾ കീടനാശിനികളിലും) തുടർന്ന് ഒരാഴ്ച വെയിലത്ത്‌ ഉണക്കുന്നു. ഇതിലൂടെ ഈർപ്പം ബാഷ്പീകരിക്കപ്പെടുന്നത് തടയും. ഫെബ്രുവരി മാസത്തിലാണ് ചേന നടാൻ ഉത്തമം. മുറിച്ച കഷണങ്ങൾ 45 സെന്റീമീറ്റർ x 90 സെന്റീമീറ്റർ അകലത്തിൽ തടം എടുത്ത് നടുക. അല്ലെങ്കിൽ 60 x 60 x 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴി കുഴിച്ച് നടുക. കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. വിത്ത്‌ പാകി 30 – 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുക. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.
മണ്ണ്
5.5-7.0 pH പരിധിയുള്ള സമ്പന്നമായ ചുവന്ന-പശിമരാശി മണ്ണാണ് ചേന കൃഷിക്ക് മികച്ചത്. എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും വളരുന്നു. ഒരു ഉഷ്ണമേഖലാ വിളയാണ് ചേന.
ഇടവിള കൃഷി
തെങ്ങ്, റബ്ബർ, വാഴ, റോബസ്റ്റ കാപ്പിത്തോട്ടങ്ങളിൽ 90 x 90 സെന്റിമീറ്റർ അകലത്തിൽ ലാഭകരമായി ഇടവിളയായി ചേന കൃഷി ചെയ്യാം.
ജലസേചനം
മഴയെ ആശ്രയിച്ചാണ് കൂടുതലും വളർത്തുന്നത്. എന്നിരുന്നാലും, മൺസൂൺ കുറവാണെങ്കിൽ ജലസേചനം ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് കൃഷിക്ക് ഹാനികരമാണ്. ആഴ്ചയിൽ ഒരിക്കൽ ജലസേചനം നടത്താം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മല്ലപ്പള്ളി പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം നടത്തുന്ന കിണറ്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്ത് തുടങ്ങി

0
മല്ലപ്പള്ളി : പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം നടത്തുന്ന ഇൻടേക്ക് പമ്പ്ഹൗസിൽ...

പൊതുഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്

0
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ...

എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം കാടുമൂടുന്നു

0
പെരുമ്പെട്ടി : 3.5 കോടി രൂപ ചെലവിൽ നിർമിച്ച എഴുമറ്റൂർ...

മധ്യപ്രദേശിൽ മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്

0
മധ്യപ്രദേശ്: മുട്ട വില്പനക്കാരന് 6 കോടിയുടെ ജിഎസ്ടി നോട്ടീസ്. ജിഎസ്ടി പിരിക്കുന്ന...