പടവലങ്ങയുടെ ആരോഗ്യ ഗുണങ്ങൾ നോക്കാം. പടവലങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. കാരണം ഇതിന് കലോറി കുറവാണ് അതൊടൊപ്പം ജലത്തിന്റെ അളവ് കൂടുതലും. അതുകൊണ്ട് തന്നെ ഇത് ശരീരത്തെ തണുപ്പിക്കുന്നു. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, കരോട്ടിൻ, റൈബോഫ്‌ലേവിൻ, തയാമിൻ, നിയാസിൻ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും പടവലങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പടവലങ്ങ നാരുകളാൽ സമ്പന്നമാണ്. അത്‌കൊണ്ട് തന്നെ ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പടവലങ്ങ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ കൃഷി ചെയ്യുന്ന പടവലങ്ങയുടെ ചില വാണിജ്യ ഇനങ്ങൾ CO-1, CO-2, MDU-1, PLR(SG)-1, PLR2 എന്നിവയാണ്. ജനുവരി, ജൂലൈ മാസങ്ങളാണ് കൃഷിക്ക് ഏറ്റവും ഉത്തമം.
കൃഷിക്ക് വേണ്ടി മണ്ണ് തയ്യാറാക്കൽ
വിവധയിനം മണ്ണിൽ പടവലങ്ങ വളർത്താവുന്നതാണ്. എന്നാൽ സമ്പന്നമായ ജൈവ കമ്പോസ്റ്റുള്ള മണൽ കലർന്ന മണ്ണിൽ ഇത് നന്നായി വളരും. 3 അല്ലെങ്കിൽ 4 ഉഴവുകൾ ഉപയോഗിച്ച് മണ്ണോ അല്ലെങ്കിൽ വയലോ നന്നായി തയ്യാറാക്കണം. പിഎച്ച് 6 മുതൽ 7 വരെ അനുയോജ്യമാണ്. നല്ല വിളവ് ലഭിക്കുന്നതിന് ജൈവ വളപ്രയോഗം ആവശ്യമാണ്.
നടൽ
കൃഷി ചെയ്യാനുള്ള മണ്ണ് നന്നായി ഉഴുത് മറിച്ച് 30 X 30 X 30 സെന്റിമീറ്റർ വലുപ്പമുള്ള കുഴികൾ 2.5mx2 മീറ്റർ അകലത്തിൽ കുഴിച്ച് തടങ്ങൾ ഉണ്ടാക്കുക. നടുന്നതിന് മുമ്പ് വിത്ത് 10 ഗ്രാം സ്യൂഡോമോണസ് ഫ്യൂറസെൻസ് ഇട്ട് വെക്കുന്നത് നല്ലതാണ്. ഓരോ കുഴിയിലും 5 വിത്തുകൾ വീതം വിതയ്ക്കുക. മുളച്ച് 2 ആഴ്ച കഴിഞ്ഞ് ആരോഗ്യമുള്ള തൈകളെ മാറ്റി നടാം. പോളി ബാഗുകളിലും തൈകൾ നടാവുന്നതാണ്. തൈകൾ മുന്തിരി വള്ളി പോലെ പടർന്ന് കയറുന്നത് കൊണ്ട് തന്നെ വളർന്ന് വരുന്ന സാഹചര്യത്തിൽ പന്തൽ ഇട്ട് കൊടുക്കണം.
ജലവിതരണം
പടവലങ്ങ വിത്ത് നടുന്നതിന് മുമ്പായി തന്നെ തടം നനയ്ക്കണം. തുടർന്ന് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കാവുന്നതാണ്. പടവലങ്ങ കൃഷിയിൽ ഡ്രിപ്പ് ഇറിഗേഷൻ ഏറ്റവും പ്രയോജനകരമാണ്. വേനൽക്കാലത്ത് 4 അല്ലെങ്കിൽ 5 ദിവസത്തിന്റെ ഇടയ്ക്ക് നനവ് ആവശ്യമാണ്.
പ്രധാന കീടങ്ങളും രോഗങ്ങളും
ഇലവണ്ടുകൾ, കാറ്റർ പില്ലർ, ഫലീച്ചകൾ, പൂപ്പൽ എന്നിവയാണ്.
വിളവെടുപ്പ്
ഇനം അനുസരിച്ച് 45 മുതൽ 60 ദിവസത്തിനുള്ളിൽ വിളപാകമാകും. പൂർണ്ണ വളർച്ചയെത്തിയവയെ കത്തി ഉപയോഗിച്ച് മുറിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033