മലപ്പുറം : വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു.
അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം പത്തിന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
കൊറോണ സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും ചടങ്ങില്‍ പങ്കെടുത്തു. ഇതോടെയാണ് 300 പേരോട് പതിനാല് ദിവസം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം ആരംഭിച്ചു.