തിരുവനന്തപുരം : പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വർക്കല അയിരൂർ സ്വദേശി പ്രകാശി(55)നെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി പാറശാല ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറാണ് പ്രകാശ്. പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതോടെ അദ്ധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുന്നത്. രക്ഷകർത്താക്കളുടെ പരാതിയുടെയും കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അയിരൂർ പോലീസ് പോക്സോ നിയമപ്രകാരം പ്രകാശിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നയാളാണ് പ്രതി. ഇയാൾ നേരത്തെ തന്നെ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു.
എടപ്പാളിലുണ്ടായ മറ്റൊരു സംഭവത്തിൽ വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെയും പോക്സോ കേസെടുത്തു. കപ്പൂർ പഞ്ചായത്ത് മുൻ അംഗവും കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശിയുമായ കോമത്ത് സമദിനെതിരെയാണ് (40) ചങ്ങരംകുളം പോലീസ് കേസെടുത്തത്. എൽപി സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.