Sunday, March 30, 2025 9:40 am

വാഹന നികുതി : ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽനിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി.

വാഹനത്തിന്റെ രജിസ്‌ട്രേഷൻ നിലനിൽക്കുന്ന ആർ.ടി.ഒ/സബ് ആർ ടി ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനത്തെ സംബന്ധിച്ച് രജിസ്‌ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാർച്ച് 31 വരെയുള്ള നികുതി ബാദ്ധ്യത തീർക്കാം. എന്തെങ്കിലും കാരണവശാലും വാഹനം നിരത്തിൽ സർവ്വീസ് നടത്തുന്നതായി കണ്ടെത്തിയാൽ 2024 ഏപ്രിൽ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടർന്നുള്ള നികുതി ബാദ്ധ്യതയിൽ നിന്നും ഒഴിവാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് രക്തദാന ക്യാമ്പ് നടത്തി

0
പത്തനംതിട്ട : ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്...

കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം

0
കാസർഗോഡ് : കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ തിരോധാനത്തിൽ അന്വേഷണത്തിന് ഡി...

കൊച്ചിയിൽ പോലീസിന്റെ വൻ രാസലഹരി വേട്ട ; അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പോലീസിന്റെ വൻ രാസലഹരി വേട്ട. അരക്കിലോ എംഡിഎംഎയുമായി യുവാവിനെ...

വെണ്മണി ശാർങ്ങകാവ് പാലം : മുടങ്ങി കിടക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം എത്രയും വേഗം...

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിലെ വെൺമണി ശാർങ്ങ കാവിനെയും മാവേലിക്കര...