തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ച സർക്കാർ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരാച്ചാർക്കുള്ള ദയ പോലും സർക്കാറിനില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം വിൻസെന്റ് കുറ്റപ്പെടുത്തി. വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. സ്വന്തമായി കണക്ഷനെടുക്കാൻ കഴിയാത്ത പതിനാലര ലക്ഷം ആളുകൾക്ക് വെള്ളക്കരം വർധന ബാധകമാകുമെന്നും കിട്ടാത്ത വെള്ളത്തിനും ചാർജ് അടക്കേണ്ടി വരുമെന്നും പറഞ്ഞ എം വിൻസെന്റ് ജലജീവൻ മിഷന്റെ പേരിൽ മോദി സർക്കാരും പിണറായി സർക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും പറഞ്ഞു.
എന്നാൽ കാലാകാലങ്ങളിൽ വർധിപ്പിക്കേണ്ടി വരുമെന്നും ജനങ്ങളോടൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17.5 ലക്ഷം കണക്ഷൻ ആണ് ഉണ്ടായിരുന്നതെന്നും സർക്കാർ വന്നശേഷം 13 ലക്ഷം കണക്ഷൻ കൂടി നൽകിയെന്നും മന്ത്രി വ്യക്തമാക്കിനികുതി വര്‍ധനവിന് എതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. കോൺഗ്രസിന്‍റെ നേത്യത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഡിസിസികളുടെ നേത്യത്വത്തിൽ കലക്ട്രേറ്റുകളിലേക്കാണ് മാർച്ച് നടത്തുക. രണ്ടു പകൽ നീണ്ടു നിൽക്കുന്ന രാപകൽ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.ഇന്നലെയും വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033