വെള്ളറക്കാട് : വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സഹകാരി സാന്ത്വനം പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്തു. സഹകരണ മേഖലയുടെ പുരോഗതിക്കുവേണ്ടി കാലങ്ങളായി പ്രവർത്തിച്ചവരും ഇപ്പോൾ അവശത അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹകാരികൾക്ക് ആശ്വാസ ധനസഹായം നൽകുന്ന സഹകരണ വകുപ്പിൻ്റെ പദ്ധതിയാണ് സഹകാരി സാന്ത്വനം പദ്ധതി. പദ്ധതി പ്രകാരം ചിറമനേങ്ങാട് നീലാമക്കിൽ എൻ.കെ മാധവനും മരത്തംകോട് എ.കെ.ജി നഗർ അരങ്ങത്തുപറമ്പിൽ എ.എം മുഹമ്മദ്കുട്ടിക്കുമാണ് സഹായധനം അനുവദിച്ചത്.
വെള്ളറക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എം അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി.കെ രവീന്ദ്രൻ സഹായധനം വിതരണം ചെയ്തു. കുന്നംകുളം അസിസ്റ്റൻ്റ് രജിസ്ട്രാർ ആരാധന, സഹകരണവകുപ്പ് ഉദ്യോഗസ്ഥരായ എം.ഷൈൻ, വെള്ളറക്കാട് സർവീസ് സഹകരണ ഭരണസമിതി അംഗങ്ങളായ കെ ശിവശങ്കരൻ, ഷീജ വേണുഗോപാൽ, സി.എച്ച് ലാഷ്, അനുഷ് സി.മോഹന്‍, മുൻ ഭരണസമിതി അംഗം ഫ്രാൻസിസ് കൊള്ളന്നൂർ, സഹകരണ ബാങ്ക് ജീവനക്കാരായ എൻ.എം സത്യൻ, പി.ബി വിഷ്ണു എന്നിവർ പങ്കെടുത്തു. വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം വി ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1