പാലക്കാട് : വെള്ളിനേഴി ഇ.എസ്.ടി.എം.എ. എൽ.പി.സ്കൂളിൽ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. പി.ടി.എ. പ്രസിഡൻറ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക സിന്ധു ടീച്ചർ സ്വാഗതം ആശംസിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഒ. ഗോപാലകൃഷ്ണൻ സ്കൂൾ പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു.വി., സി.ആർ.സി.സി., ബി.ആർ.സി. അംഗം രാജേഷ്.എ., കുറ്റാനശ്ശേരി ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ ആർദ്ര, മാനേജർ ഇ. വിനീത് എന്നിവർ ആശംസകൾ അർപ്പിച്ചു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. യോഗ ഇൻസ്ട്രക്ടർ ആർദ്ര സമഗ്രയോഗ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു. യുവധാര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മധുരപലഹാര വിതരണം ഉണ്ടായി. പി.കെ. സ്റ്റോർ ഉടമ രാജൻ.കെ. എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രഥമാധ്യാപികയുടെ വക എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗ് സമ്മാനിച്ചു. അധ്യാപികമാരായ ഉഷ.കെ., പ്രിയങ്ക.എം., സാഹിദ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ സദ്യയും തയ്യാറാക്കിയിരുന്നു.