തിരുവനന്തപുരം : വെഞ്ഞാറമ്മൂട് ഇരട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് സി.ബി.ഐയെക്കാള്‍ മികവ് കേരള പോലീസിനുണ്ട്. ഗൂഢാലോചന നടത്തിയവരേയും പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസിന് കഴിയുമെന്നും കോടിയേരി പറഞ്ഞു. പ്രതികളെ പരസ്യമായി സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണത്തെ എതിര്‍ത്ത് കോടിയേരി
RECENT NEWS
Advertisment