തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. പ്രദേശിക നേതാവും തലയില്‍ വാര്‍ഡ് അംഗവുമായ ഗോപന്‍ എന്നയാള്‍ക്കെതിരെയാണ് അന്വേഷണം. ഇയാളുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഗോപനുമായി ബന്ധപ്പെട്ടിരുന്നുവെന്ന പോലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊലപാതകവുമായി ബന്ധമുള്ള രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഐ.എന്‍.ടി.യു.സി നേതാവ് ഉണ്ണി, അന്‍സാര്‍ എന്നിവരെയാണ് കൂടി പിടികൂടാനുള്ളത്.
ഇന്നലെ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത സജീവ്, സനല്‍ എന്നിവരേയും ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച പ്രീജ എന്ന സ്ത്രീയേയും ചോദ്യം ചെയ്തുവരികയാണ്. കേസിലെ ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കൊലപാതകത്തെ ചൊല്ലിയുള്ള അക്രമം മുട്ടത്തറയില്‍ കെപിസിസി അംഗം ലീനയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായി. ജനല്‍ ചില്ലുകള്‍ തറഞ്ഞുകയറി ലീനയ്ക്കും മകനും പരിക്കേറ്റു. തിരുവല്ലയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേര്‍ക്ക് അക്രമം നടന്നു. കണ്ണൂരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലയ്ക്കു നേര്‍ക്ക് ബോംബേറുണ്ടായി. കഴിഞ്ഞ ദിവസം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്നിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വായനശാലയ്ക്ക് നേരെ ബോംബേറുണ്ടായത്.
രാഷ്ട്രീയ കൊലപാതകമാണെന്ന് സി.പി.എം ആരോപിക്കുമ്പോള്‍ ഗുണ്ടാ കുടിപ്പകയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. അടൂര്‍ പ്രകാശ് എം.പിയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് സി.പി.എം ആരോപണം ഉയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയാണ് കോണ്‍ഗ്രസ് നല്‍കുന്നതും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. വൈകിട്ട് നാല് മുതല്‍ ആറു വരെ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരില ബ ബാലകൃഷ്ണണ്‍ന്‍ എറണാകുളത്തും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ തൃശൂരും പങ്കെടുക്കും.
അതേസമയം, കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ നടക്കുന്ന വ്യാപക ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ ദിനം ആചരിക്കുകയാണ്.